---
title: "വയോധികനെ അയൽവാസി തലക്കടിച്ചുകൊന്നു; അന്വേഷണം"
english_title: "Elderly man beaten to death by neighbor; investigation underway"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/318933/Elderly man beaten to death by neighbor; investigation underway"
published_at: "2025-10-05T22:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e2a13d61313_1000352669.png"
keywords: []
---

# വയോധികനെ അയൽവാസി തലക്കടിച്ചുകൊന്നു; അന്വേഷണം

> **Lead Summary:** കാസർകോഡ് : കാസർഗോഡ് കരിന്തളം കുമ്പളപ്പള്ളിയിൽ വയോധികനെ അയൽവാസി തലക്കടിച്ചുകൊന്നു.

## Article Content

കാസർകോഡ് : കാസർഗോഡ് കരിന്തളം കുമ്പളപ്പള്ളിയിൽ വയോധികനെ അയൽവാസി തലക്കടിച്ചുകൊന്നു.

ചിറ്റമൂല ഉന്നതിയിലെ കണ്ണൻ (80) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ഏഴു മണിയോടെയാണ് സംഭവം. അയൽവാസിയായ ശ്രീധരൻ വടി കൊണ്ട് തലക്ക് അടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ കണ്ണനെ ആശുപതിയിൽ എത്തിച്ചെങ്കിലും മരിച്ചു. നീലേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ആക്രമണ കാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/318933/Elderly man beaten to death by neighbor; investigation underway)